When:
September 16, 2017 @ 6:00 pm – 7:30 pm
2017-09-16T18:00:00+05:30
2017-09-16T19:30:00+05:30

മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു എം.കെ. മേനോൻ എന്ന എം.കൃഷ്ണൻകുട്ടി മേനോൻ (ജൂൺ 231928 – മേയ് 151993വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കൃഷ്ണൻ കുട്ടി മേനോൻ വടക്കാഞ്ചേരിക്ക്അടുത്തുള്ള കരുമത്രയിലാണ് ജനിച്ചത്.[1] 1947-ൽ മദിരാശി സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം രണ്ടുവർഷം കേരളത്തിൽ അദ്ധ്യാപകനായും നാലുവർഷം ബോംബെയിൽ ഗുമസ്തനായും ജോലിനോക്കിയശേഷം 1953-ൽ സിംഗപ്പൂരിലേക്ക് പോയി. തുടർന്നുള്ള 25 വർഷക്കാലം ഏ. എഫ്. പി എന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ കീഴിൽ ജോലിനോക്കിയ അദ്ദേഹം അതിന്റെ തെക്കുകിഴക്കനേഷ്യൻ കേന്ദ്രത്തിന്റെ ഡയറക്ടറായാണ്‌ വിരമിച്ചത്. 1977-ൽ കേരളത്തിലേക്ക് തിരിച്ചുപോന്ന ഇദ്ദേഹം 1993– അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ സജീവ സാനിധ്യമായിരുന്നു. നോവലുകളും യാത്രാവിവരണങ്ങളുമുൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ അവകാശികൾ എന്ന കൃതി നോവൽ വിഭാഗത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൃതിയായാണ് കരുതപ്പെടുന്നത്.[2][3]

വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം കെ മേനോൻഎഴുതിയ നോവലാണ്‌ ഊഞ്ഞാൽ.[1]

ഉള്ളടക്കം

വിജയൻ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് ഈ നോവലിൽ കഥ പറയുന്നത്.സിംഗപ്പൂരിൽ നിന്നും നാട്ടിലേക്കു വരുന്ന വിജയൻ, പത്തുവർഷം മുൻപ് സിംഗപ്പൂരിലേക്ക് നാട് വിട്ടതാണ്.ആയാൽ സ്നേഹിച്ചിരുന്ന വിനോദിനിയെ വിവാഹം കഴിക്കണം എന്ന ഉദേശത്തോടു കൂടി വരുന്ന വിജയൻ അവളുടെ വിവാഹം കഴിഞ്ഞു എന്ന വിവരമാണു അറിയുന്നത്. എന്നാൽ പിന്നീടു വിധവയായ വിനോദിനിയെ വിവാഹം കഴിക്കാൻ ,വിജയൻ തീരുമാനിക്കുന്നു.എന്നാൽ സിംഗപ്പൂരിൽ വിജയന് റീത എന്ന സ്ത്രീയുമായുള്ള ബന്ധം വിനോദിനി അറിയുമ്പോൾ, വിവാഹം നടക്കുന്നില്ല

ഈ നോവലിൽ വിജയൻ എന്ന കഥാപാത്രത്തിനു ഒരു പരാജിതന്റെ മുഖം ആണ്, കഥാകൃത്ത്‌ നൽകിയിരിക്കുന്നത് .