When:
September 4, 2016 @ 6:00 pm – 7:15 pm
2016-09-04T18:00:00+05:30
2016-09-04T19:15:00+05:30
Where:
ചങ്ങമ്പുഴ പാര്‍ക്ക്‌
Changampuzha Park
Palarivattom - Edappally Rd, Devankulangara, Mamangalam, Edappally, Kochi, Kerala 682024
India
Cost:
Free
Contact:
Changampuzha Samskarika Kendram
9847853719

 

Chellappannair_NP1903 ൽ മാവേലിക്കരയിൽ ജനിച്ച പ്രശസ്ത മലയാള നാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു എൻ.പി. ചെല്ലപ്പൻ നായർ. ധാരാളം നാടകങ്ങൾ ഇദ്ദേഹം എഴുതി സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിലഭിനയിച്ചിട്ടുണ്ട്. മനോഹരവും ലളിതവുമായ ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ എഴുത്ത്. സമകാലിക രാഷ്ട്രീയത്തെപ്പറ്റിയുള്ള വിമർശനം അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കും. ജനവിരുദ്ധമായ എന്തിനേയും അദ്ദേഹം വിമർശിക്കുമായിരുന്നുവത്രേ. ഒരു ചരിത്ര പണ്ഠിതനുമായിരുന്ന ഇദ്ദേഹം പുരാതന കേരള ചരിത്രത്തെപ്പറ്റി ഉപന്യാസങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹാസ്യസാഹിത്യരചനകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഗൗരവമുള്ള സാമൂഹ്യപ്രശ്നങ്ങലെ നർമ്മബോധത്തോടെ ആവിഷ്കരിച്ചിട്ടുണ്ട്. സാമൂഹികവിമർശനവും കുറിക്കുകൊള്ളുന്ന ഫലിതവും ശ്രദ്ധേയമാണ്. സ്വന്തം അനുഭവങ്ങളെ പ്രമേയമാക്കിയാണ് കതകളേറെയും എഴുതിയിട്ടുള്ളത്. ഫലിതവും പരിഹാസവും നിറഞ്ഞ എൻ.പി.യുടെ കഥകൾ കാലികപ്രാധാന്യമുള്ളതാണ്. വഴിവിളക്കുകൾ, കാട്ടുപൂച്ചകൾ തുടങ്ങിയവ പ്രധാനകൃതികളാണ്. 1972 ൽ അദ്ദേഹം അന്തരിച്ചു[