Rafeeq Ahamed (born December 17, 1961) is a Malayalam poet, lyricist and novelist. He has won the Kerala Sahitya Akademi Award for Poetry and is a five-time winner of the Kerala State Film Award for Best Lyrics. He is regarded as one of the most successful film-song writers for contemporary Malayalam films.
മലയാളകവിയും, നോവലെഴുത്തുകാരനും ചലച്ചിത്രഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ് (ജനനം: ഡിസംബർ 17, 1961). കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടിയിട്ടുണ്ട്.
ജീവിതരേഖ
സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17 ന് തൃശ്ശൂർ ജില്ലയിലെഅക്കിക്കാവിൽ ജനിച്ചു[1]. ഗുരൂവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഇൻഷൂറൻസ് മെഡിക്കൽ സർവീസിലെ തൃശൂർ അളഗപ്പനഗർ ഇഎസ്.ഐ ഡിസ്പെൻസറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു[2] ഗർഷോം എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ് ഗാനരചനയിലേക്ക് തുടക്കം[3]. ഇതിനകം നിരവധി ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചു[4].
- കുടുംബം
ഭാര്യ: ലൈല. രണ്ടുമക്കൾ: മനീഷ് അഹമ്മദ്, ലാസ്യ
കൃതികൾ
- സ്വപ്നവാങ്മൂലം (1996)
- പാറയിൽ പണിഞ്ഞത് (2000)
- ആൾമറ (2004)
- ചീട്ടുകളിക്കാർ (2007)
- ശിവകാമി
- ഗ്രാമവൃക്ഷത്തിലെ വവ്വാൽ
- റഫീക്ക് അഹമ്മദിന്റെ കവിതകൾ (2013)
- അഴുക്കില്ലം ( നോവൽ) -2015 [5]
പുരസ്കാരങ്ങൾ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[തിരുത്തുക]
- 2007 – മികച്ച ഗാനരചയിതാവ് – പ്രണയകാലം
- 2009 – മികച്ച ഗാനരചയിതാവ് – സൂഫി പറഞ്ഞ കഥ
- 2010 – മികച്ച ഗാനരചയിതാവ് – സദ്ഗമയ[6]
- 2012 – മികച്ച ഗാനരചയിതാവ് – സ്പിരിറ്റ്
- 2015 – മികച്ച ഗാനരചയിതാവ് – എന്നു നിന്റെ മൊയ്തീൻ
മറ്റ് പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി അവാർഡ്
- വൈലോപ്പിള്ളി അവാർഡ്
- ഇടപ്പള്ളി അവാർഡ്
- കുഞ്ചുപിള്ള അവാർഡ്
- കനകശ്രീ അവാർഡ്
- ഒളപ്പമണ്ണ സ്മാരക പുരസ്കാരം – പാറയിൽ പണിഞ്ഞത് (2000)[7][8]
- മികച്ച ഗാനരചയിതാവിനുള്ള “വനിത” ചലച്ചിത്രപുരസ്കാരം (2011 ഫെബ്രുവരി)
- മികച്ച ഗാനരചയിതാവിനുള്ള “ജയ്ഹിന്ദ് ടി വി ” അവാർഡ് (2013)
- ഓടക്കുഴൽ പുരസ്കാരം – 2014[9]