ജീവിതരേഖ
കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഗുരുവായൂരിനു അടുത്ത് കണ്ടാണിശ്ശേരിയിലാണ് 1923 ജൂലൈ 9-നു (മലയാള വർഷം 1098 മിഥുനം 25) കോവിലൻ ജനിച്ചത്. കണ്ടാണിശ്ശേരി എക്സെൽസിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 – 46 ൽ, റോയൽ ഇന്ത്യൻ നേവിയിലും, 1948 – 68ൽ കോർ ഒഫ് സിഗ്നൽസിലും പ്രവർത്തിച്ചു.
കഥകളുടെ യാഥാർത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.
2010 ജൂൺ 2-ന് വാർദ്ധക്യസഹജമായ അസുഖം മൂലം 87-ആം വയസ്സിൽ കുന്ദംകുളത്തു വെച്ച് കോവിലൻ മരണമടഞ്ഞു.[1]
കൃതികൾ
തോറ്റങ്ങൾ
ശകുനം
ഏ മൈനസ് ബി
ഏഴമെടങ്ങൾ
താഴ്വരകൾ
ഭരതൻ
ഹിമാലയം
തേർവാഴ്ചകൾ
ഒരു കഷ്ണം അസ്ഥി
ഈ ജീവിതം അനാഥമാണ്
സുജാത
ഒരിക്കൽ മനുഷ്യനായിരുന്നു
തിരഞ്ഞെടുത്ത കഥകൾ
പിത്തം
തകർന്ന ഹൃദയങ്ങൾ
ആദ്യത്തെ കഥകൾ
ബോർഡ്‌ഔട്ട്
കോവിലന്റെ കഥകൾ
കോവിലന്റെ ലേഖനങ്ങൾ
ആത്മഭാവങ്ങൾ
തട്ടകം
നാമൊരു ക്രിമിനൽ സമൂഹം
പുരസ്കാരങ്ങൾ[തിരുത്തുക]
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972): തോറ്റങ്ങൾ എന്ന നോവലിനു്
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977): ശകുനം (കഥാസമാഹാരം)
മുട്ടത്തു വർക്കി പുരസ്കാരം (1995)
ബഷീർ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏർപ്പെടുത്തിയത്), (1995)
എ.പി. കുളക്കാട് പുരസ്കാരം (1997): തട്ടകം (നോവൽ)
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)
കേരള സാഹിത്യ പരിഷത്ത് അവാർഡ് (1998): തട്ടകം (നോവൽ)
സാഹിത്യ അക്കാദമി പുരസ്കാരം (1998): തട്ടകം (നോവൽ)
എൻ.വി. പുരസ്കാരം (1999): തട്ടകം (നോവൽ)
വയലാർ പുരസ്കാരം (1999): തട്ടകം (നോവൽ)
എഴുത്തച്ഛൻ പുരസ്കാരം (2006)
ഖത്തർ ‘പ്രവാസി’യുടെ ബഷീർ പുരസ്കാരം
മാതൃഭൂമി സാഹിത്യ പുരസ്കാരം (2009)
Kandanisseri Vattomparambil Velappan Ayyappan (9 July 1923 – 2 June 2010) or V. V. Ayyappan, better known by his nom de plume Kovilan, was a Malayalam language novelist and freedom fighter from Kerala state, South India. He is considered as one of the most prolific writers of contemporary Indian literature.[1] In all, he had authored 11 novels, 10 collections of short stories, three essays and a play. Though the settings of his stories varied from military camps in frozen Himalayas to obscure village in Thrissur, he brought to bear a universal dimension on them transcending the limitations of space and time. Though initially he was branded as a writer of military stories, Kovilan soon proved that he looked at life with its varied dimensions. His works like Thottangal, A Minus Band Ezhamedangal reflected the existential dilemmas of human beings instead of depicting mere external situations and realities in a linear mode. But Kovilan received the highest critical appreciation for his later work Thattakam, a powerful and poignant portrayal of generations of people in his ancestral hamlet.
He won the Kerala Sahitya Akademi Award in 1972 and 1977 and the Kendra Sahitya Akademi Award in 1998. He was also a recipient of the Kerala state government’s highest literary honour Ezhuthachan Puraskaram in recognition of his outstanding contribution to Malayalam literature.[2] He had been a Fellow of the Kerala Sahitya Akademi since 1997 and Sahitya Akademi since 2005.[1][3]