When:
June 10, 2016 @ 6:00 pm – 7:30 pm
2016-06-10T18:00:00+05:30
2016-06-10T19:30:00+05:30
Where:
ചങ്ങമ്പുഴ പാര്‍ക്ക്‌
Edappally
Kochi, Kerala 682024
India
Cost:
Free
Contact:
ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം

11palaMahakavi Pala Narayanan Nair (Malayalam: പാലാ നാരായണന്‍ നായര്‍) (11 December 1911 – 11 June 2008) was an Indian poet. He wrote his most celebrated work,Keralam Valarunnu, in 1953 in eight volumes when the concept of a unified state was spreading. This masterpiece earned him the title of Mahakavi.[citation needed] He wrote more than 5,000 poems, compiled in about 48 collections.

കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണൻ നായർ. കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായിത്തീർന്നു ഇദ്ദേഹം.

ജീവചരിത്രം
1911 ഡിസംബർ 11ന് കീപ്പള്ളിൽ ശങ്കരൻ നായരുടേയും പുലിയന്നൂർ പുത്തൂർ വീട്ടിൽ പാർവതിയമ്മയുടേയും മകനായി അദ്ദേഹം കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പാലാ വി. എം സ്കൂൾ, സെന്റ് തോമസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും ഉപരി പഠനവും നേടി.[1] അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. 1943-ൽ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായിഇന്ത്യയിലും ബർമ്മയിലും ജീവിച്ചു. തിരിച്ചെത്തി തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956-ൽ കേരള സർവകലാശാലയിൽനിന്ന്‌ എം.എ റാങ്കോടെ പാസായി.1957-ൽ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ്‌ സെക്രട്ടറിയായി നിയമിതനായി. 1959-ൽ സർവകലാശാലയിൽ തിരിച്ചെത്തി പഴയ ഡിപ്പാർട്ട്‌മെന്റിൽ ജോലിചെയ്തു. 1965-ൽ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.

ആദ്യം പ്രസിദ്ധീകരിച്ച കവിത ‘ആ നിഴൽ’ ആണ്‌; കവിയുടെ 17-ാം വയസ്സിൽ. 1935ൽ ആദ്യസമാഹാരം ‘പൂക്കൾ’. റിട്ടയർ ചെയ്ത ശേഷം പാലാ അൽഫോൻസ കോളേജിലും കൊട്ടിയം എൻ.എസ്‌.എസ്‌ കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തൻവീട്ടിൽ സുഭദ്രക്കുട്ടിയമ്മ. 2008 ജൂൺ 11-ന് അന്തരിച്ചു.

കൃതികൾ
തരംഗമാല
അമൃതകല
അന്ത്യപൂജ
ആലിപ്പഴം
എനിക്കുദാഹിക്കുന്നു
മലനാട്
പാലാഴി
വിളക്കുകൊളുത്തൂ
സുന്ദരകാണ്ഡം
ശ്രാവണഗീതം