When:
July 27, 2016 @ 6:00 pm – 7:30 pm
2016-07-27T18:00:00+05:30
2016-07-27T19:30:00+05:30
Where:
Changampuzha Park,Edappally
Changampuzha Park
Edappally
Cost:
Free
Contact:
Changampuzha Samskarika Kendram

പൊൻകുന്നം വർക്കി (ജൂലൈ 1, 1911ജൂലൈ 2, 2004) മലയാള ഭാഷയിലെ ശ്രദ്ധേയനായ കഥാകൃത്തായിരുന്നു.

ponkunnam varki

ആലപ്പുഴ ജില്ലയിലെ എടത്വായിലാണ്‌ വർക്കി ജനിച്ചത്‌. 1911-ൽ കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക്‌കുടുംബത്തോടൊപ്പം താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. ‘തിരുമുൽക്കാഴ്ച’ എന്ന ഗദ്യകവിതയുമായാണ്‌ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു.

കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി.തിരുവിതാംകൂർ ദിവാൻ ഭരണത്തെ എതിർത്തതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു.