കേരളത്തിലെ ഒരു പ്രശസ്തനായ എഴുത്തുകാരനും സാമൂഹികപരിഷ്കർത്താവും ആയിരുന്നു മൂർക്കോത്ത് കുമാരൻ. മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ മൂർക്കോത്ത് കുമാരൻ ലളിതവും പ്രസന്നവുമായ ഗദ്യശൈലി മലയാളത്തിൽ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ്.മൂർക്കോത്ത് രാമുണ്ണിയുടേയും കുഞ്ഞിച്ചിരുതേയിയുടേയും മകനായി 1874 ജൂൺ 9-ന് ജനനം. പ്രഗല്ഭനായ അധ്യാപകൻ,സാംസ്കാരിക നായകൻ,സർവ്വോപരി ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ. ഗജകേസരി, ദീപം, മിതവാദി, സരസ്വതി, കേരളചിന്താമണി എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു. മലബാർ പ്രദേശത്ത് ശ്രീനാരായണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ചു. 1941-ൽ അന്തരിച്ചു
തലശേരിയിലെ ഈഴവ കുടുംബത്തിൽ മൂർക്കോത്ത് രാമുണ്ണിയുടേയും കുഞ്ഞിച്ചിരുതേയിയുടേയും മകനായാണ് 1874 ജൂൺ 9-ന് അദ്ദേഹം ജനിച്ചത്. എസ്.എൻ.ഡി.പി. യോഗത്തിൻറെ രണ്ടാമത്തെ ജനറൽ സെക്രട്ടറി ആയിരുന്നു,[അവലംബം ആവശ്യമാണ്]എന്നാൽ ജഡ്ജ് ആയി നിയമനം കിട്ടിയതിനാൽ അധികം കാലം ഈ സ്ഥാനത്ത് ഇദ്ദേഹത്തിന് തുടരുവാനായില്ല.[അവലംബം ആവശ്യമാണ്]