When:
September 4, 2017 @ 6:00 pm – 8:30 pm
2017-09-04T18:00:00+05:30
2017-09-04T20:30:00+05:30
Contact:
RAMADASAN K M
98478 53719

 

 

ഹരിഹരന്റെ സംവിധാനത്തിൽ വിനീത്തിലകൻമോനിഷസലീമഎന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നഖക്ഷതങ്ങൾ. ഇതിലെ അഭിനയത്തിന് മോനിഷക്ക് മികച്ച നടിക്കുള്ള ഉർവ്വശി അവാർഡ് ലഭിച്ചു. ഗായത്രി സിനിമയുടെ ബാനറിൽ ഗായത്രിപാർവ്വതി എന്നിവർ നിർമ്മിച്ച ഈ ചിത്രം വിനീത്മോനിഷസലീമ എന്നിവരുടെ ആദ്യ ചിത്രമായിരുന്നു. ഗായകൻ പി. ജയചന്ദ്രൻ ഇതിൽ അഭിനയിച്ചിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എം.ടി. വാസുദേവൻ നായർആണ്. ബോക്സ് ഓഫീസിൽ ഈ ചിത്രം ഒരു വൻ വിജയമായിരുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും വളരെ ശ്രദ്ധേയമാണ്.

സംവിധാനം ഹരിഹരൻ
നിർമ്മാണം ഗായത്രി
പാർവ്വതി
രചന എം.ടി. വാസുദേവൻ നായർ
തിരക്കഥ എം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ വിനീത്
തിലകൻ
മോനിഷ
സലീമ
സംഗീതം ബോംബെ രവി
ഗാനരചന ഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണം ഷാജി
ചിത്രസംയോജനം എം.എസ്. മണി
സ്റ്റുഡിയോ ഗായത്രി സിനിമ
റിലീസിങ് തീയതി 1986
സമയദൈർഘ്യം 140 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത പകർന്നത് ബോംബെ രവി ആണ്. “മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി” എന്ന ഗാനത്തിന്റെ ആലാപനത്തിന് കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

ഗാനങ്ങൾ
ഗാനം പാടിയത്
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി… കെ.എസ്. ചിത്ര
കേവല മർത്ത്യഭാഷ കേൾക്കാത്ത… പി. ജയചന്ദ്രൻ[1]
നീരാടുവാൻ നിളയിൽ നീരാടുവാൻ… കെ.ജെ. യേശുദാസ്
വ്രീളാഭരിതയായ്… പി. ജയചന്ദ്രൻ
ആരേയും ഭാവഗായകനാക്കും… കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ഷാജി
ചിത്രസം‌യോജനം എം.എസ്. മണി
കല എസ്. കോന്നനാട്
വസ്ത്രാലങ്കാരം നടരാജൻബാലകൃഷ്ണൻ
നൃത്തം ശ്രീധരൻ
പരസ്യകല പി.എൻ. മേനോൻ
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം മൊണാലിസ
നിർമ്മാണ നിയന്ത്രണം ആർ.എസ്. മണി
നിർമ്മാണ നിർവ്വഹണം ആർ.കെ. നായർ

പുരസ്കാരങ്ങൾ[തിരുത്തുക]

1986 ദേശീയ ചലച്ചിത്രപുരസ്കാരം