Add to Calendar
When:
September 6, 2017 @ 6:00 pm – 8:30 pm
2017-09-06T18:00:00+05:30
2017-09-06T20:30:00+05:30
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻസംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്പരിണയം. മോഹിനി, വിനീത്, മനോജ് കെ. ജയൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ജി.പി. വിജയകുമാറാണ്ചിത്രം നിർമ്മിച്ചത്. ബോംബെ രവിയാണ് യൂസഫലി കേച്ചേരിഎഴുതിയ ഇതിലെ ശ്രദ്ധേയമായ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ജോൺസൺഒരുക്കിയിരിക്കുന്നു. എസ്. കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.
കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം നിരവധി ദേശീയ, സംസ്ഥാനചലച്ചിത്രപുരസ്കാരങ്ങൾ നേടി.
അഭിനേതാക്കൾ
- മോഹിനി – ഉണ്ണിമായ അന്തർജ്ജനം
- വിനീത് – മാധവൻ
- മനോജ് കെ. ജയൻ – കുഞ്ചുണ്ണി
- തിലകൻ – മൂത്തേടത്ത് ഭട്ടതിരി (സ്മാർത്തൻ)
- നെടുമുടി വേണു – അപ്ഫൻ
- ജഗതി ശ്രീകുമാർ – മുല്ലശ്ശേരി
- ഒടുവിൽ ഉണ്ണികൃഷ്ണൻ – ഒത്തിക്കൻ
- ബഹദൂർ – കിഴക്കേടം
- ജഗന്നാഥ വർമ്മ – പാലക്കുന്നം
- കെ.പി.എ.സി. പ്രേമചന്ദ്രൻ – തെക്കുംതല ഗോവിന്ദൻ
- രവി മേനോൻ – കൃഷ്ണൻ
- മനോജ് രാജാ – വാസുദേവൻ
- ശിവദാസ് – കെ.എം.ബി.
- ആർ.കെ. നായർ – ശേഖരൻ
- ശാന്തി കൃഷ്ണ – മാതു
- സുകുമാരി – കുഞ്ഞിക്കാലി
- അനില പീതാംബരൻ – നാണിക്കുട്ടി
- വത്സല മേനോൻ – വല്യേത്തമ്മാര്
- ബിന്ദു പണിക്കർ – ചെറിയേത്തമ്മാര്
- ശാന്താ കുമാരി – പാറുവമ്മ
- കാവ്യശ്രീ – ഉമ
- ബബിത – താത്രി
-
സംവിധാനം ഹരിഹരൻ നിർമ്മാണം ജി.പി. വിജയകുമാർ രചന എം.ടി. വാസുദേവൻ നായർ അഭിനേതാക്കൾ സംഗീതം ഗാനരചന യൂസഫലി കേച്ചേരി ഛായാഗ്രഹണം എസ്. കുമാർ ചിത്രസംയോജനം എം.എസ്. മണി സ്റ്റുഡിയോ സെവൻ ആർട്സ് വിതരണം സെവൻ ആർട്സ് റിലീസിങ് തീയതി 1994 സമയദൈർഘ്യം 141 മിനിറ്റ് രാജ്യം ഇന്ത്യ ഭാഷ മലയാളം