When:
July 12, 2017 @ 6:00 pm – 8:00 pm
2017-07-12T18:00:00+05:30
2017-07-12T20:00:00+05:30
Cost:
Free

vanaprasthamഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ വാനപ്രസ്ഥം (Pilgrimage). ഒരു ഇൻഡോ-ഫ്രൻഞ്ച്-ജർമ്മൻ നിർമ്മാണ സംരംഭമായിരുന്നു ഈ ചിത്രം.[1] മോഹൻലാൽസുഹാസിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിക്കുന്നത് സക്കീർ ഹുസൈനാണ്.[2] 1999-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു.[1] ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെടുന്നു.

സംവിധാനം ഷാജി എൻ. കരുൺ
നിർമ്മാണം മോഹൻലാൽ
പിയറെ അസോലിൻ
സുരേഷ് ബാലാജി
ഗയ് മാറിഗ്നേൻ
കഥ ഷാജി എൻ. കരുൺ
തിരക്കഥ
അഭിനേതാക്കൾ മോഹൻലാൽ
സുഹാസിനി
കലാമണ്ഡലം ഗോപി
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
സംഗീതം സക്കീർ ഹുസൈൻ
ഛായാഗ്രഹണം സന്തോഷ് ശിവൻ
റെനേറ്റോ ബെർത്തോ
ചിത്രസംയോജനം ശ്രീകർ പ്രസാദ്
ജോസഫ് ഗയിൻവാർച്ച്
സ്റ്റുഡിയോ പ്രണവം ആർട്സ്
റിലീസിങ് തീയതി 1999
സമയദൈർഘ്യം 119 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം