When:
July 3, 2017 @ 6:00 pm – 7:30 pm
2017-07-03T18:00:00+05:30
2017-07-03T19:30:00+05:30
Cost:
Free

നാലാങ്കൽ കൃഷ്ണപിള്ള

കവി എന്ന നിലയിലും ക്ഷേത്രചരിത്രകാരൻ എന്ന നിലയിലും പ്രശസ്തനായ മലയാള സാഹിത്യകാരനാണ് നാലാങ്കൽ‌ കൃഷ്ണപിള്ള (1910- 1991)

ജീവിതരേഖ

കോട്ടയത്തെ ഒളശ്ശയിൽ ജനനം. അച്ഛൻ‌ അറയ്ക്കൽ കേശവപിള്ള, അമ്മ നാലാങ്കൽ‌ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്കൂൾ‌ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്ട്സ് കോളേജ് ട്രെയിനിംങ് കോളേജ് എന്നിവിടങ്ങളീൽ‌ നിന്നും പ്രശസ്തമായ നിലയിൽ‌ സ്വർ‌ണ്ണമെഡലോടെ എം. എ ,എൽ.ടി ബിരുദങ്ങൾ‌. അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം റീജിയണൽ‌ ഡെപ്യൂട്ടി ഡയറക്ടറായാണ്‌ ജോലിയിൽ‌ നിന്നും വിരമിച്ചത്.

ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന് വെണ്ണിക്കുളം പ്രശംസിച്ചവയാണ് നാലാങ്കലിന്റെ ഭാവഗീതങ്ങൾ.[1]

കൃതികൾ‌

  • കൃഷ്ണതുളസി
  • ഡിസംബറിലെ മഞ്ഞുതുള്ളികൾ‌
  • രാഗതരംഗം
  • ശോകമുദ്ര
  • വസന്തകാന്തി
  • രത്നകങ്കണം
  • ആമ്പൽ‌പൊയ്ക
  • പൂക്കൂട
  • പ്രിയദർ‌ശിനി
  • സൗഗന്ധികം
  • കസ്തൂരി
  • സിന്ദൂരരേഖ
  • ഉദയഗിരി ചുവന്നു
  • മഹാക്ഷേത്രങ്ങൾ‌ക്കു മുന്നിൽ (ക്ഷേത്രചരിത്രം)
  • സർദാർ‌ പട്ടേൽ‌, ജവഹർ‌ലാൽ നെഹ്രു, സ്റ്റാലിൻ‌ ( ജീവചരിത്രങ്ങൾ‌)

പുരസ്കാരങ്ങൾ‌

  • ഓടക്കുഴൽ‌ അവാർ‌ഡ് (കൃഷ്ണതുളസി – 1976)
  • കേരള സാഹിത്യ അക്കാദമി അവാർ‌ഡ് ( ഡിസംബറിലെ മഞ്ഞുതുള്ളീകൾ‌ -1980)[2]
  • മഹാക്ഷേത്രങ്ങൾ‌ക്കുമുന്നിൽ‌’ എന്ന കൃതിയ്ക്ക് തിരുവിതാകൂർ‌ദേവസ്വം ബോർ‌ഡിന്റെ വിശേഷപുരസ്കാരം